ദില്ലി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ജനം വിധിയെഴുതി. ലഭ്യമായ അവസാന വിവരങ്ങൾ പ്രകാരം 63 ശതമാനം വോട്ട് പോൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഹരിയാനയിൽ പ്രധാന മത്സരം. ഇരുപാർട്ടികളെ കൂടാതെ ആം ആദ്‌മി, ജെജെപി, ഉൾപ്പെടെ നിരവധി പ്രാദേശിക പാർട്ടികളും ഹരിയാനയിൽ മത്സര രംഗത്തുണ്ട്.
മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബിജെപി നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
101 വനിതകളും 464 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 1031 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

