തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്നതാണ് പെരിയ ഇരട്ട കൊലപാതകത്തിന്റെ വിധി അറിയാൻ. ആറ് വര്‍ഷമായി നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രസ്താവനക്കായി കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ് . എന്നാൽ കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ യാണെന്നുള്ള വിവരമാണ് ഇപ്പോൾ ലഭിക്കുന്നത് .കേസ് സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ സർക്കാർ നടത്തിയ നിയമപോരാട്ടം സുപ്രീംകോടതി വരെ എത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സി ബി ഐയ്ക്ക് വിട്ടത്.
വിവിധ ഘട്ടങ്ങളിൽ സർക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളിൽ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാൻഡിങ് കൗൺസലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു. സ്റ്റാൻഡിംഗ് കൗൺസിലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീംകോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ 60 ലക്ഷം രൂപ വാങ്ങിയതായാണ് റിപ്പോർട്ട്. 2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം കേസിലെ 14 പ്രതികൾ കുറ്റക്കാരണെന്ന് ഇന്ന് കോടതി വിധിക്കുകയായിരുന്നു .. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. സി പി എം നേതക്കൾ ഉൾപ്പെടെ 24 പ്രതികളാണ് ഉണ്ടായിരുന്നു. കൊലപാകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ 8 വരെടയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ജനുവരി 3 ന് ശിക്ഷാവിധി പറയും.

