പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : വിധവയായ ശേഷം തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത 20കാരനെ സുഹൃത്തിന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ദില്ലിയിൽ ശാസ്ത്രിപാർക്ക് ഭാഗത്ത് ഇന്നലെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപതുകാരി, ഇവരുടെ സുഹൃത്ത് എന്നിവരെ പോലീസ് പിടികൂടി
ബെലാ ഫാമിനു സമീപം കഴുത്തിലും ശരീരത്തിലും നിരവധി മുറിവുകളുമായി ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിച്ചത്. യുവതിയുടെ ഭർത്താവ് കഴിഞ്ഞ ജനുവരിയിൽ മരിച്ചിരുന്നു. ഇതിനുശേഷം നിരവധി തവണയായി യുവാവ് ഇവരെ പീഡിപ്പിച്ചു, ക്രൂരമായുള്ള ലൈംഗികാതിക്രമവും തുടർന്നു. ഒടുവിൽ ഇതിൽ സഹികെട്ട് സ്വാതന്ത്ര്യം തേടി പക വീട്ടാനാണ് കൊല നടത്തിയതെന്ന് സ്ത്രീ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ബെലാ ഫാമിനു സമീപം യമുന കരകവിഞ്ഞൊഴുകുന്നതു കാണാമെന്നു പറഞ്ഞ് യുവാവിനെ ഇവിടെ എത്തിക്കുകയും തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ കുത്തിക്കൊന്നശേഷം മൃതദേഹം ഫാമിനു സമീപം ഉപേക്ഷിക്കുകയുമായിരുന്നു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…