'Petrol-Diesel Cess Should Be Withdrawn'; Traders and Industry Coordinating Committee Go on Strike to Protest Budget Decisions
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്.ഈ മാസം 20 മുതല്‍ 25വരെ സമര പ്രചാരണ ജാഥയും 28ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്താനാണ് തീരുമാനം.പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ് യോഗം ആവശ്യപ്പെട്ടു. ഇന്ധന വിലയുടെ കാര്യത്തില്‍ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ലെന്നും സംസ്ഥാനം ധൂര്‍ത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവര്‍ത്തനം നടത്തട്ടെയെന്നും വ്യാപാരികള്‍ വിമര്‍ശനം ഉന്നയിച്ചു.
സംസ്ഥാനത്തെ ധനസ്ഥിതിയില്‍ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് പറഞ്ഞു. വകുപ്പുകള്‍ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സര്‍ക്കാരിലേക്കെത്താന്‍ നിയമഭേദഗതി ആവശ്യമാണ്.വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല ഇന്ധന സെസ് ഏര്‍പ്പെടുത്തിയത്. ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. അന്‍പതു വര്‍ഷത്തെ കുടിശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തില്‍ 26000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…