ഇന്ത്യയില്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും പേരുമാറ്റം തുടരുമ്പോള്‍ സമാനമായ ഒരു വാര്‍ത്ത ഫിലിപ്പൈന്‍സില്‍ നിന്നും. രാജ്യത്തിന്‍റെ കൊളോണിയല്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ഫിലിപ്പൈന്‍സ്. 300 വര്‍ഷം സ്പെയിനിന്‍റെ കോളനിയായിരുന്ന ഫിലിപ്പൈന്‍സിന്‍റെ പേരിന്‍റെ ഉറവിടം തന്നെ സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവില്‍ നിന്നാണ്. ഈ ‘നാണക്കേട്’ ഒഴിവാക്കണമെന്ന ആവശ്യം ഇന്ന് രാജ്യത്ത് ശക്തമാണ്.
മഹത്വമുള്ളത്, കുലീനം എന്നീ അര്‍ഥങ്ങള്‍ വരുന്ന മഹര്‍ലിക എന്ന പേരാണ് രാജ്യത്തിന് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇത് മലയ് ഭാഷയിലെ പദമാണ്.
ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്‍റും കഴിഞ്ഞദിവസം രംഗത്ത് വന്നു. ഫിലിപ്പൈന്‍സിന്‍റെ ഏകാധിപതിയായി ദീര്‍ഘകാലം ഭരണം നടത്തിയ പ്രസിഡന്‍റ് മാര്‍ക്കോസാണ് ആദ്യം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വന്തം സംസ്കാരത്തെയും രാജ്യത്തേയും കുറിച്ചുള്ള അഭിമാനം ഇതിലൂടെ വര്‍ധിക്കുമെന്നാണ് ഫിലിപ്പൈന്‍സിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…