India

തീവ്രവാദി ആക്രമണത്തിന് സാധ്യത …! വ്യാജ സന്ദേശവുമായി റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് ഫോൺകോൾ ,പ്രതിയെ കയ്യോടെ പൊക്കി പോലീസ്

പൂനെ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം വന്നത്. ഫോൺകോൾ വന്നയുടനെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയായിരുന്നു.എന്നാൽ പിന്നീടാണ് ഇതൊരു വ്യാജ സന്ദേശമാണെന്ന് പോലീസിനും റെയിൽവേ അധികൃതർക്കും മനസിലായത്.വെള്ളിയാഴ്ച വൈകുന്നേരമാണ് കോൾ ലഭിച്ചത്.ട്രെയിനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി തർക്കിച്ചതിനെ തുടർന്ന് രോഷാകുലനായ ആളാണ് ഇത്തരത്തിൽ കൺട്രോൾ റൂമിലേക്ക് വ്യാജ അറിയിപ്പ് നൽകിയത്. ഇയാളെ പിന്നീട് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.

സന്ദേശം എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കോൾ ചെയ്ത ആളെ കത്രാജ് ഏരിയയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ട്രെയിനിൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക് വാദത്തെ തുടർന്ന് ദേഷ്യം വന്നെന്നും അതുകൊണ്ടാണ് വ്യാജ കോൾ ചെയ്യാൻ തീരുമാനിച്ചെന്നും അയാൾ പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

11 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

12 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

12 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

13 hours ago