CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം കൈക്കലാക്കി മോർഫ് ചെയ്ത്​ ഭീഷണിപ്പെടുത്തൽ; 3 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി​യ​തി​നു ​ശേ​ഷം മോ​ർ​ഫ് ചെ​യ്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. എ​റ​ണാ​കു​ളം പാ​നാ​യി​ക്കു​ളം പൊ​ട്ട​ൻ​കു​ളം വീ​ട്ടി​ൽ പി.​എ​സ്. അ​ല​ക്സ് (21), പ​ന്ത​ളം പൂ​ഴി​ക്കാ​ട് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​മാ​ല്യം വീ​ട്ടി​ൽ അ​ജി​ത് (21), പ​ന്ത​ളം കു​ര​മ്പാ​ല പു​ന്ത​ല പ​ടി​ക്ക​ൽ വീ​ട്ടി​ൽ പ്ര​ണ​വ് കു​മാ​ർ (21) എ​ന്നി​വ​രെ ആണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സംഭവത്തിൽ യുവാക്കൾ ഭീഷണിപ്പെടുത്തിയ ശേഷം പെ​ൺ​കു​ട്ടി​യു​ടെ മൂ​ന്നു​പ​വ​നും 70,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യിരുന്നു.തുടർന്ന് പെൺകുട്ടിയുടെ പ​രാ​തി​ പ്ര​കാ​ര​മാ​ണ് ഈ അറസ്റ്റ്. എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ൽ​ നി​ന്ന്​ അ​ജി​ത്തി​നെ​യും മ​റ്റു ര​ണ്ടു​പേ​രെ പ​ന്ത​ള​ത്തു​ നി​ന്നു​മാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​നാ​ത്ത് സി.​ഐ പി.​എ​സ്. സു​ജി​ത്, എ​സ്‌.​ഐ ടി. ​സു​രേ​ഷ്, എ​സ്.​സി.​പി.​ഒ കി​ര​ൺ, സി.​പി.​ഒ മ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

46 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

2 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

3 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

3 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

16 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago