Saturday, December 13, 2025

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; മോഷണം പോയത് 5000 രൂപ

ആലപ്പുഴ : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ ബാബു പ്രസാദിന്റെ 5000 രൂപ മോഷണം പോയി. പോക്കറ്റിലെ കവറിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. കൃഷ്ണപുരത്ത് സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം.

ഇത് രണ്ടാം തവണയാണ് പദയ്ത്രയ്‌ക്കിടെ പോക്കറ്റടി നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നടന്ന പര്യടനത്തിനിടെയും ഇത്തരത്തിൽ പോക്കറ്റടി നടന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് പോക്കറ്റടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യാത്ര കടന്നു പോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായും പരാതി ഉയരുന്നുണ്ട്.

Related Articles

Latest Articles