പ്രതീകാത്മക ചിത്രം
ചണ്ഡീഗഢ്: സൈനിക കന്റോൺമെന്റുകളുടെ അടക്കം തന്ത്രപ്രധാന ചിത്രങ്ങൾ പാകിസ്ഥാന് കൈമാറിയ വിദ്യാർത്ഥി ഹരിയാനയിൽ പിടിയിൽ. പാട്യാലയിലെ ഖൽസ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി ദേവേന്ദ്ര സിങ് ധില്ലനാണ് പിടിയിലായത്. ഫേസ്ബുക്കിൽ പിസ്റ്റളുകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനെ തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ദേവേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കർത്താർപുർ ഇടനാഴി വഴി പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും തന്ത്രപ്രധാന വിവരങ്ങൾ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേവേന്ദ്രയുടെ ഫോൺ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാക് ഉദ്യോഗസ്ഥരുമായുള്ള പണമിടപാട് വ്യക്തമാക്കാൻ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…