സംസ്ഥാന സ്ടർക്കറിന് ഒരു വെല്ലു വിളി തന്നെയായിരുന്നു റോബിൻ ബസ് ,അതുകൊണ്ട് തന്നെ എങ്ങനെയും റോബിൻ ബസിന്റെ പെർമിൻറ് കട്ട് ചെയ്യാനുള്ള കടുത്ത പരിശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ . അതുകൊണ്ട് സംസ്ഥാന സർക്കാർ ചെയ്തു കൂട്ടുന്നത് എല്ലാം മണ്ടത്തരങ്ങൾ ആണെന്ന് മാത്രം , . റോബിൻ ബസ് വിട്ടു കൊടുക്കാൻ ഹൈക്കോടതിയിൽ നിന്ന് വിധി ഉണ്ടായിട്ട് 2-3 ആഴ്ച ആയെങ്കിലും സർവീസ് ആരംഭിക്കുകയോ അതുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കാണുകയോ ചെയ്യാത്തതിനാൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഈ നാട് ഉടനെ ഒന്നും രക്ഷപ്പെടാൻ ഉള്ള ലക്ഷണം ഇല്ലെന്നാണ്! AITP സർവീസ് നടത്തുന്ന ബസുകൾ ഓൺലൈൻ പോർട്ടലിൽ കൂടിയാണ് നികുതി അടച്ചിരുന്നത്, കൂടാതെ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സംസ്ഥാനത്തിന് മദർ ടാക്‌സും കിട്ടും. കേരളം ഇപ്പോൾ AITP ബസുകൾക്ക് ഓൺലൈനായി നികുതി അടക്കാനുള്ള സംവിധാനം ഇല്ലാതാക്കി… RTO ഓഫീസ് വഴി നേരിട്ട് നികുതി അടക്കാൻ നോക്കുമ്പോൾ ഉദ്യോഗസ്ഥരാണ് നികുതി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. റോബിൻ ബസ് ഓപ്പറേറ്റർ ഇതിന് എതിരെ ഹൈക്കോടതിയിൽ പോയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഹാജരാകേണ്ട അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അവധിയിൽ ആയതിനാൽ കേസ് നീട്ടി വെക്കുക ആണെന്നാണ് മനസ്സിലാകുന്നത്… എത്ര കാലം ഈ രീതിയിൽ മുൻപോട്ട് പോകുമെന്ന് കണ്ടറിയാം! AITP പെർമിറ്റ് ഉള്ള ബസുകൾക്ക് സർവീസ് നടത്താൻ കേരളത്തിൽ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ല… തമിഴ്‌നാട്ടിലോ, കർണ്ണാടകയിലോ, ആന്ധ്രായിലോ രജിസ്റ്റർ ചെയ്തു AITP പെർമിറ്റ് എടുത്ത് കേരളത്തിലേക്ക് സർവീസ് നടത്താൻ ഒരു ബുദ്ധിമുട്ടുമില്ല. മദർ ടാക്സ് നഷ്ടപ്പെടും എന്ന് മാത്രമല്ല… ഈ നാട്ടിൽ ജീവിക്കുന്നവർക്ക് കിട്ടേണ്ട അവസരങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതൊക്കെ നമ്മുടെ പിണറായി സർക്കാരിന് ബുദ്ധിയില്ല എന്നാലത്തെ എന്തു പറയാൻ കഴിഞ്ഞ മാസമായിരുന്നു നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്നാടും കേരളവും നിരവധി തവണ പിഴയിട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ കെ കിഷോറിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിനെതിരെ നേരത്തെ നടപടി കൈക്കൊണ്ടത്
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…