Wednesday, December 24, 2025

മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതുകൊണ്ട് !പിണറായി സർക്കാരിന് അധികാരത്തിൽ തുടരാന്‍ അവകാശമില്ല ! തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കൊച്ചി : പി വി അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതെന്നും പിണറായി സർക്കാരിന് അധികാരത്തിൽ തുടരാന്‍ അവകാശമില്ലെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

“കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എഡിജിപി നേതൃത്വം നൽകുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. ആരോപണങ്ങളെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് പിവി അൻവർ എംഎൽഎക്കെതിരെ നടപടി എടുക്കാത്തതെന്നും എംഎൽഎ വ്യാജപ്രചരണമാണ് നടത്തുന്നതെങ്കിൽ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തത് എന്താ
മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ കോളുകൾ എഡിജിപി ചോർത്തിയതിലൂടെ രാജ്യത്തെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയതിനാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണണം”- കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles