Featured

വീണ്ടും കടം എടുത്ത് സംസ്ഥാനത്തെ മുടിപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ |PINARAYI VIJAYAN

കേന്ദ്രസർക്കാരിനെ ദിനംപ്രതി കരിവാരി തേക്കാൻ നോക്കുന്ന സംസ്ഥാന സർക്കാരിന് ഇപ്പോൾ കേന്ദ്രത്തിന്റെ സഹായം ലഭിച്ചിരിക്കുകയാണ് , കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. ഇതിനിടെയാണ് സർക്കാർ ധൂർത്തുകളുമായി മുന്നോട്ടു പോയത്. ഇതിനിടെ പിണറായി സർക്കാറിന് പിടിച്ചു നില്ക്കാൻ ഒരു അവസരം കൂടി ലഭിച്ചു. കടമെടുക്കൽ പരിധിയിൽ കേരളത്തിന് താത്കാലിക ആശ്വാസമായി ഇളവും ലഭിച്ചിരിക്കയാണ്.

ഇങ്ങനെ കടം എടുത്ത് കടം എടുത്ത് ഒരു സംസ്ഥാനത്തെ മുടിപ്പിച്ച മുഖ്യമന്ത്രി ഉണ്ടകിൽ അത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായിരിക്കും ,കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഇതോടെ സംസ്ഥാനത്തിന് കൂടുതൽ തുക കടമെടുക്കാൻ സാധിക്കും. കേന്ദ്ര തീരുമാനത്തിന് പിന്നാലെ 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടപ്പത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19-നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഈവർഷം കിഫ്ബിയും സാമൂഹികസുരക്ഷാകമ്പനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.

അതേസമയം കേരളം ഗുരുതരമായ സാമ്പത്തികവിഷമത്തിലെന്ന് തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. ധവളപത്രത്തിന് സമാനമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. കുറവിലങ്ങാട്ട് നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വായ്പനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് വായ്പസമാഹരണത്തിൽ 1.07 ലക്ഷം കോടി നഷ്ടപ്പെട്ടു. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് തനതായ അധികാരമുണ്ട്. കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താനും അധികാരമുണ്ട്.

അടിയന്തരമായി കേരളത്തിനു 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികൾ മൂലം 2020-21 സാമ്പത്തിക വർഷം 9614.30 കോടിയും 2021-22ൽ 6281.04 കോടിയും കേരളത്തിനു നഷ്ടമായി. അടുത്ത അഞ്ചു വർഷംകൊണ്ടു ഇതു 2 മുതൽ 3 ലക്ഷം കോടി രൂപ വരെയാകും. 2003ലെ കേരള ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആക്ട് വഴിയായി ജിഡിപിയുടെ 3.5% ആണു സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല. നികുതി, നികുതിയിതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനെ ഇത്രത്തോളം കടക്കെണിയിൽ തള്ളിവിട്ടത് പിണറായി വിജയൻറെ ദൂർത്ത് എന്നെന്ന് പറയാതിരിക്കാൻ കഴിയില്ല , പക്ഷെ സംസ്ഥാന സർക്കാരിനെ ആവശ്യത്തിനൊത്ത് സഹായിച്ച കേന്ദ്രസർക്കാരിനെയാണ് സംസ്ഥാന സർക്കാർ എന്നും പഴിചാരുന്നത് , വീണ്ടും ഇളവ് ലഭിക്കുന്നതോടെ വീണ്ടും കടമെടുത്ത് ദൂർത്ത് നടത്തനാണ് പിണറായി വിജയന്റെ ഉദ്ദേശം

admin

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

3 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

3 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

3 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

4 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

4 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

4 hours ago