തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനമുയർന്നിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച അക്കമിട്ട് നിരത്തിയുള്ള യുവമോര്‍ച്ച കേരളഘടകത്തിന്റെ ക്യാമ്പയിനാണ് ദേശീയ തലത്തില്‍ നടക്കുന്നത്. #CovidKeralaModelFailed എന്ന ഹാഷ്ടാഗിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി തുടരുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, സംസ്ഥാന, ദേശീയ ബിജെപി നേതാക്കള്‍ തുടങ്ങിയവരും രാവിലെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി. ‘നമ്മള്‍ തോറ്റതല്ല, സംസ്ഥാന ഭരണകൂടം നമ്മളെ തോല്‍പ്പിച്ചതാണ്’ എന്ന വസ്തുത ക്യാംപെയ്ന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിരവധിപ്പേരാണ് ഇതിനോടകം ക്യാമ്പയിനിന്റെ ഭാഗമായത്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ബക്രീദിനോട് അനുബന്ധിച്ച് ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് എല്ലാവരും ചോദിക്കുന്നു. ആരോഗ്യ സംവിധാനത്തിന്റെ കഴിവില്ലാതാക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നു, കേരള ജനത സംസ്ഥാന സര്‍ക്കാരിനെ ഇത്രയേറെ വിശ്വസിച്ചിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചിന്തിക്കണം തുടങ്ങിയ അഭിപ്രായങ്ങളും ട്വിറ്ററില്‍ നിറയുന്നുണ്ട്.എന്തായാലും ഹാഷ്ടാഗ് ട്രെന്‍ഡിംഗായി തുടരുകയാണ്.ഒപ്പം ക്യാമ്പയിനും തുടരുകയാണ് ….
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

