Kerala

പിണറായി രക്ഷിക്കുമെന്ന ഹുങ്കാണ് തീവ്രവാദികള്‍ക്ക്; എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണം; ദേശദ്രോഹികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു: തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവന്തപുരം: എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍.

നിരോധിത സംഘടനകളല്ലാത്തതിനാല്‍ കോടതിക്ക് അതിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഒട്ടും വൈകാതെ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ അവ നിരോധിത സംഘടനകളല്ലെന്നും കോടതി കൂട്ടിച്ചേർക്കുന്നു.
നിരോധിത സംഘടനകളല്ലാത്തതിനാൽ കോടതിക്ക് അതിന്റെ ചുക്കാൻ പിടിക്കുന്നവർക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഒട്ടും വൈകാതെ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണം.
തീവ്രവാദ സംഘടനകളെ നിരോധിക്കാൻ സാധ്യമല്ലെന്ന മന്ത്രി ഗോവിന്ദന്റെ നിലപാട് ശരിയല്ല . ഈ മൃദു സമീപനമാണ് കേരളത്തെ തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രമാക്കിയത് . ദേശീയ അന്തർദേശീയ തലത്തിൽ തീവ്രവാദ ക്കേസുകളിൽ കേരളീയർ പ്രതികൾ ആകുന്നത് ഇവിടെ അവർക്കു പ്രവർത്തന സ്വാതന്ത്ര്യവും സഹായവും ഉള്ളതു കൊണ്ടാണ് .
കേരളത്തിൽ അതിക്രൂരമായ കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സ്വൈര്യതയും സമാധാനവും തകർക്കുന്ന ദേശദ്രോഹികളെ നിരോധിക്കാൻ ബാധ്യതപ്പെട്ട ഭരണകൂടം അവർക്ക് പലപ്പോഴും കുടപിടിച്ചു കൊടുക്കുന്ന കാഴ്ചയാണ് പൊതുസമൂഹത്തിന് മുമ്പിലുള്ളത്. സംസ്ഥാനത്ത് ഇക്കൂട്ടരുമായി ഇടതുപക്ഷവും യു.ഡി.എഫും തരാതരം ധാരണയുണ്ടാക്കി പ്രവർത്തിക്കുന്നത് പരസ്യമായ രഹസ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രഹസ്യ ബാന്ധവം എൽ.ഡി.എഫ്. മായിട്ടായിരുന്നുവെന്നതും ആർക്കും അറിയാത്തതല്ല .
പിണറായി ഉണ്ടല്ലോ രക്ഷിക്കാൻ എന്ന ഹുങ്കിലാണ് ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം സംഘപ്രവർത്തകരാണെന്നതിന്റെ പേരിൽ മാത്രം നിരപരാധികളെ ഈ തീവ്രവാദികൾ കൊന്നൊടുക്കിയത്.
സംഘപ്രവർത്തകരെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സി.പി.എം. നയിക്കുന്ന ഭരണകൂടം കുറ്റവാളികളോട് കാട്ടുന്ന ഉദാരത മൂലമാണ് അക്രമങ്ങൾ ആവർത്തിക്കുന്നത്. കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേർക്കുണ്ടാകുന്നതു പോലെയുള്ള ആക്രമണമാണ് ഇവിടെയും സംഭവിക്കുന്നത്. ഇത് ഹൈക്കോടതി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പരാമർശത്തിലൂടെ കേട്ടത്.
ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും തീവ്രവാദ സംഘടനകളെ നിരോധിക്കുകയും വേണം. കേരളത്തിലെ നശബ്ദ ഭൂരിപക്ഷം സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്നും ഓർക്കണം.

B4 Admin

Share
Published by
B4 Admin

Recent Posts

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

25 minutes ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

59 minutes ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

1 hour ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

2 hours ago

രാഹുലിന്റേത് ഫ്രോഡ് രാഷ്ട്രീയം, പിണറായിയെ സംരക്ഷിക്കുന്നത് സതീശന്‍. വിഐപി സുരക്ഷാ വീഴ്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…

2 hours ago

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

9 hours ago