PINARAYI
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ജോലിക്കാർക്ക് ശമ്പളം നല്കാൻ പണമില്ലാതെ വിഷമിക്കുന്ന പിണറായി സർക്കാർ വിവിധ വകുപ്പുകൾക്ക് 17 ലക്ഷം രൂപ എസി വാങ്ങാനായി അനുവദിച്ചു. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു.
സർക്കാർ ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ് ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപയും, പിആർഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. കൂടാതെ മറ്റ് ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകി.
മഴക്കാലയമായതിനാൽ നല്ല ചൂടല്ലേ അതുകൊണ്ടു എസി വേണ്ടിവരുമെന്ന പരിഹാസങ്ങളും, മഴയത്തെന്തിനാ എസി എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ പിണറായി സർക്കാരിനെ ഇതൊന്നും യാതൊരു തരത്തിലും ബാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.
സാധാരണക്കാർ മഴക്കെടുതിയിൽ നഷ്ട്ടപ്പെട്ട സ്വന്തം വീടിനെ നോക്കി കരയുമ്പോൾ ഇരട്ട ചങ്കൻ കൂടെയുള്ളവർക്ക് കൂടുതൽ സുഖസൗകര്യങ്ങളൊരുക്കുകയാണ്. നിലവിൽ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…