Thursday, April 25, 2024
spot_img

ജോലിക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; മഴക്കാലത്ത് എസി വാങ്ങാൻ വിവിധ വകുപ്പുകൾക്ക് 17 ലക്ഷം രൂപ അനുവദിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ജോലിക്കാർക്ക് ശമ്പളം നല്കാൻ പണമില്ലാതെ വിഷമിക്കുന്ന പിണറായി സർക്കാർ വിവിധ വകുപ്പുകൾക്ക് 17 ലക്ഷം രൂപ എസി വാങ്ങാനായി അനുവദിച്ചു. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു.

സർക്കാർ ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ് ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപയും, പിആർഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. കൂടാതെ മറ്റ് ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകി.

മഴക്കാലയമായതിനാൽ നല്ല ചൂടല്ലേ അതുകൊണ്ടു എസി വേണ്ടിവരുമെന്ന പരിഹാസങ്ങളും, മഴയത്തെന്തിനാ എസി എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ പിണറായി സർക്കാരിനെ ഇതൊന്നും യാതൊരു തരത്തിലും ബാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.

സാധാരണക്കാർ മഴക്കെടുതിയിൽ നഷ്ട്ടപ്പെട്ട സ്വന്തം വീടിനെ നോക്കി കരയുമ്പോൾ ഇരട്ട ചങ്കൻ കൂടെയുള്ളവർക്ക് കൂടുതൽ സുഖസൗകര്യങ്ങളൊരുക്കുകയാണ്. നിലവിൽ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

Related Articles

Latest Articles