Sunday, December 21, 2025

മോദി സര്‍ക്കാര്‍ മാതൃക പിന്തുടര്‍ന്ന് കേരളം | Pinarayi Vijayan

മോദി സർക്കാരിനെ വിമർശിക്കുന്ന സർക്കാർ തന്നെ ഇപ്പോൾ മോദിയെ വാഴ്ത്തുകയും, അദ്ദേഹത്തിന്റെ പാതപിന്തുടരുകയും ചെയ്യുന്ന അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
കേരളത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ പൊതു നിരത്തുകള്‍ക്ക് അരികെ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാൻ ഒരുങ്ങുകയാണ്. ‘ടേക്ക് എ ബ്രേക്ക്’ എന്ന പേരിലാണ് ശുചിമുറി സമുച്ചയങ്ങളൊരുക്കുന്നത്. ഈ തീരുമാനത്തിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരും എന്ന വാർത്ത പുറത്ത് വരുന്നത്.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക് . എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍, അജൈവമാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles