Kerala

‘നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.’ പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ തിന്മകളെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കുന്നത് സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്‍ധിക്കുവാന്‍ മാത്രമേ ഉപകരിക്കുവെന്നും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്രവാദ പ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ ചിലര്‍ ഉയര്‍ത്തികാട്ടുന്നുണ്ടെന്നും ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

3 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

3 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

4 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

4 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

6 hours ago