pinarayi
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ വിദേശയാത്രയെ സംബന്ധിച്ചുള്ള ചർച്ചകൾ ഉയരുകയാണ്. കടുത്ത വിമർശനങ്ങൾ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് കേരളത്തിലേക്ക് മടങ്ങുന്നത്. തുടർന്ന് ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.
എന്നാൽ, കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു. ഇതിനായി കരമാർഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല.
അതുമാത്രമല്ല, മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഇപ്പോൾ വിവാദം പുകയുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…