Sunday, December 21, 2025

ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു; ‘ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം’ സിഐടിയുവിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

കൊച്ചി: തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) പിണറായി വിജയന്‍. കുറേ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു. തെറ്റുകള്‍ ഇനിയും തുടര്‍ന്നാല്‍ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

‘തെറ്റുകൾ സിഐടിയു തിരുത്തണം. ഇല്ലെങ്കിൽ, അത് പല മേഖലകളെയും ബാധിക്കും.
ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കുറെ നാളുകളായി നമ്മൾ ഇതൊക്കെ ചെയ്യുന്നു. ഇനിയും തെറ്റ് പിന്തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’- മുഖ്യമന്ത്രി പറഞ്ഞു.

മാറ്റങ്ങൾ നിർദേശിക്കുകയാണ് സി പി എം സംസ്ഥാന കമ്മറ്റിയിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയിൽ . പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം നയരേഖ പറയുന്നു അതേസമയം വികസനകാര്യത്തില്‍ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതും, ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണമെന്നും വികസന നയരേഖ മുന്നോട്ടുവെക്കുന്നു. നയരേഖയിന്മേലുള്ള ചര്‍ച്ച നാളെ നടക്കും.

Related Articles

Latest Articles