കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി പിൻവലിച്ചു. ഡോക്യുമെന്ററിയുടെ സംവിധായകൻ കെ.ആർ.സുഭാഷ് തന്നെയാണ് ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി പിൻവലിച്ചത്. പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് ഡോക്യുമെന്ററി പിൻവലിക്കുന്നതെന്നു സുഭാഷ് വ്യക്തമാക്കി.
2016 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. എന്നാൽ, ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞാൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്നും സുഭാഷ് പറയുന്നു. അതേസമയം, യുട്യൂബിൽ നിന്നു പിൻവലിച്ച ഡോക്യുമെന്ററിക്ക് നിലവിൽ 75 ലക്ഷത്തിലേറെ കാഴ്ചക്കാരുണ്ടായിരുന്നു.

