Saturday, December 13, 2025

പഴയ ക്യാപ്സൂൾ പുതിയ കുപ്പിയിൽ!!!സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പിണറായി വിജയൻ ; വിശദീകരണം ഇടത് മുന്നണി യോഗത്തിൽ

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ വിശദീകരണം നൽകിയത്. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമുണ്ടാകുന്നുവെന്നും പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്.

അതേസമയം, ഇപ്പോള്‍ ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നത്. ഉയർന്ന് വരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്ന് പറഞ്ഞ ടിപി രാമകൃഷ്ണൻപോലീസ് അതിക്രമങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Related Articles

Latest Articles