Featured

പിണറായിയുടെ കളി കേന്ദ്രത്തോട് നടക്കില്ല |PINARAYI VIJAYAN

ദിനം പ്രതി സാമ്പത്തിക പ്രതിസന്ധി എന്ന പല്ലവിയാണ് പിണറായി സർക്കാർ ഉയർത്തുന്നത് , എന്നാൽ സ്വന്തം കാര്യങ്ങൾ നടത്താൻ പിണറായി സർക്കാർ ലക്ഷങ്ങളാണ് ചിലവഴിക്കുന്നത് , പിണറായി സർക്കാർ അധികാരത്തിൽ കയറിയതിനെ ശേഷം പെൻഷൻ മുടങ്ങി ,കെ എസ് ആർ ടി സി ജീവനക്കാർക്ക് ശബളം മുടക്കി അങ്ങനെ എണ്ണിത്തുടങ്ങിയാൽ നഷ്ട്ട കണക്കുകൾ മാത്രമേ പിണറായി അധികാരത്തിൽ കാര്യത്തിന് ശേഷം സംഭവിച്ചിട്ടുള്ളൂ .

എന്നാൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കള്ളക്കണക്കു സമര്‍പ്പിക്കാനാകാതെ പിണറായി സര്‍ക്കാര്‍ നട്ടം തിരിയുകയാണ് . കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എസ്. ശശികുമാര്‍ നല്കിയ നിവേദനത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അവയ്‌ക്കെല്ലാം രേഖകളുമുള്ളതാണ്. ഈ സാഹചര്യത്തില്‍ രേഖകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ടി വരും.

ഓരോ പദ്ധതിക്കും കേന്ദ്രം കൊടുത്തതിന്റെ കൃത്യമായ കണക്കുണ്ട്. അതിനാല്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള നീക്കവും ഗവര്‍ണറുടെ മുമ്പില്‍ പൊളിയും.
മാത്രമല്ല, കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ ഭയാനകമായ പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ശ്രീരാമകൃഷ്ണ മിഷന്‍ അടക്കം കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചവര്‍ക്ക് കാലാവധി പൂര്‍ത്തിയായിട്ടും കോടികളുടെ നിക്ഷേപം മടക്കിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടെ സ്വത്തു വിറ്റ് പണം നല്കട്ടെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
കേരളം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പലകുറി പൊതുവേദികളിലും വാര്‍ത്താ സമ്മേളനങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. നിവേദനത്തിലെ പ്രധാന വിവരങ്ങളും പ്രതിസന്ധിയിലേക്കു വിരല്‍ ചൂണ്ടുന്നവയാണ്.

സംസ്ഥാനത്തിന്റെ വായ്പ പരിധി കവിഞ്ഞു,സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 5000 കോടിയുടെ ബാധ്യത,സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 16,000 കോടി രൂപ കുടിശ്ശിക,
കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയുമായി 1500 കോടി രൂപ, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശിക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഡിഎയുമടക്കം 24,000 കോടി,

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളമില്ല, പെന്‍ഷനില്ല,
കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സമാഹരിച്ച കോടികളുടെ സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും മടക്കിക്കൊടുത്തില്ല,
കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചു,സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താറുമാറായി

2020-21ല്‍ പ്രതീക്ഷിച്ച ബജറ്റ് വരുമാനം 32,628 കോടിയാണെങ്കിലും ലഭിച്ചത് 42,628 കോടി. കേന്ദ്ര വിഹിതം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമെന്ന് ഇതില്‍ നിന്നു വ്യക്തം.എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാം എന്ന പിണറായി സർക്കാരിന്റെ മുട്ടാപോക്ക് ന്യായം ഇനി വിലപ്പോകില്ല.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

2 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

10 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

12 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

12 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

13 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago