India

സിനിമ-ഒടിടി വ്യാജപതിപ്പുകൾ! ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ദില്ലി : ഡിജിറ്റൽ വ്യാജപതിപ്പുകൾക്കെതിരെയുള്ള (പൈറസി) നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന് നോട്ടീസയച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ടെലഗ്രാം വഴി സിനിമകളും വെബ് സീരീസുകളും ഒടിടി ഉള്ളടക്കങ്ങളും വ്യാപകമായി ചോരുന്നതും നിയമവിരുദ്ധമായി വിതരണം ചെയ്യപ്പെടുന്നതും തടയുന്നതിൽ ടെലിഗ്രാം പരാജയപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ നടപടി. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകളും ഗ്രൂപ്പുകളും മുൻകൈയെടുത്ത് നീക്കം ചെയ്യണമെന്നും ഇതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് (Action Taken Report) 15 ദിവസത്തിനകം സമർപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. നിർദ്ദേശം ലംഘിച്ചാൽ നിലവിലുള്ള നിയമപ്രകാരം കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു പരാതി ലഭിച്ചതിനോ അല്ലെങ്കിൽ സർക്കാരിന്റെ ഇടപെടലിനോ ശേഷം മാത്രം ചാനലുകൾ ബ്ലോക്ക് ചെയ്യുന്ന നിലവിലെ രീതി ഇനി അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവർത്തിച്ച് പകർപ്പവകാശ ലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, യൂസർ അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെ കണ്ടെത്തി പ്ലാറ്റ്‌ഫോം തലത്തിൽ തന്നെ തടയാൻ ടെലിഗ്രാം സ്വന്തമായി ശക്തമായ സംവിധാനം ഒരുക്കണം. ഇന്ത്യയിലെ ഐടി നിയമം 2000, ഐടി റൂൾസ് 2021 എന്നിവ പ്രകാരമുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ടെലിഗ്രാമിന് ഒഴിന്നുമാറാൻ കഴിയില്ല. പകർപ്പവകാശ ലംഘനം കേവലം ഒരു സിവിൽ തർക്കമല്ലെന്നും 1957-ലെ പകർപ്പവകാശ നിയമപ്രകാരവും 1952-ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരവും ഇത് ക്രിമിനൽ കുറ്റമാണെന്നും കേന്ദ്രം ഓർമ്മിപ്പിച്ചു. സിനിമാ നിർമ്മാതാക്കൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും പൈറസി റിപ്പോർട്ട് ചെയ്യാനുള്ള പരാതി പരിഹാര സംവിധാനത്തിന്റെ വിശദാംശങ്ങളും ടെലിഗ്രാം സർക്കാരിന് കൈമാറേണ്ടതുണ്ട്.

ഇന്ത്യയിലെ സിനിമാ മേഖലയുടെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വിതരണക്കാരുടെയും വരുമാനത്തിന് വലിയ ഭീഷണിയുയർത്തുന്ന ഡിജിറ്റൽ പൈറസിയിൽ നിന്ന് ക്രിയേറ്റർ എക്കോണമിയെ സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് മുൻപ് നടത്തിയ പരിശോധനകളിൽ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച മൂവായിരത്തിലധികം ടെലിഗ്രാം ചാനലുകൾ സർക്കാർ ഇടപെട്ട് ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ വ്യക്തിഗത ചാനലുകൾ ഒന്നൊന്നായി നീക്കം ചെയ്യുന്നതിന് പകരം, പ്ലാറ്റ്‌ഫോം തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന കർശന നിലപാടിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ എത്തിനിൽക്കുന്നത്. നിർദ്ദേശങ്ങളോട് സഹകരിക്കാതിരിക്കുകയോ പൂർണ്ണമല്ലാത്ത മറുപടി നൽകുകയോ ചെയ്താൽ ടെലിഗ്രാമിനെതിരെ കൂടുതൽ ശക്തമായ നിയമനടപടികളിലേക്ക് രാജ്യം കടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

2 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

3 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

4 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

5 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

18 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

21 hours ago