Tuesday, December 16, 2025

വാഴ്ത്തപ്പെടാതെ പോയ അദ്ധ്യായത്തിന് പൂർണ്ണവിരാമം ! സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് പിയൂഷ് ചൗള

ലഖ്‌നൗ : മുന്‍ ഇന്ത്യന്‍ താരവുംലെഗ് സ്പിന്നറുമായ പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നു താരം വ്യക്തമാക്കി. 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പുകൾ ഉയർത്തിയ ഇന്ത്യൻ ടീമുകളിൽ ചൗള അംഗമായിരുന്നു.

ഇന്ത്യക്കായി 25 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും 3 ടെസ്റ്റും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 32 വിക്കറ്റുകള്‍. ടെസ്റ്റില്‍ ഏഴും ടി20യില്‍ നാലും വിക്കറ്റുകള്‍. 2012ലാണ് അദ്ദേഹം ഇന്ത്യൻ കുപ്പായത്തിൽ അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ് താരമാണ്. 137 ഫസ്റ്റ ക്ലാസ് മത്സരങ്ങളില്‍ നിന്നു 5,480 റണ്‍സും 446 വിക്കറ്റുകളും നേടി.

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളത്തിലെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും കളിച്ചു.

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് ചൗള വിലയിരുത്തപ്പെടുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തും പിയൂഷ് ചൗളയുണ്ട്. കെകെആറിനു രണ്ടാം ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ ചൗള നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.ഐപിഎല്ലിൽ ചൗള മറ്റൊരു അത്ഭുതകരമായ റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലിൽ തന്റെ ആദ്യ 386 ഓവറുകളിൽ ഒരു നോ-ബോൾ പോലും അദ്ദേഹം എറിഞ്ഞിരുന്നില്ല. 2016 ൽ ചൗള കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കവെയാണ് അദ്ദേഹം ആദ്യമായി നോബോൾ ആദ്യമായി എറിയുന്നത്. .

Related Articles

Latest Articles