Monday, December 22, 2025

യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നു; 26 മരണം

കീവ്: യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നുവീണ് 26 പേർ മരിച്ചു. 7 ജീവനക്കാരും സൈനിക സർവകലാശാലയിലെ 20 കെഡറ്റുകളുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രിയാണ് ചുഹുവിലെ സൈനിക വിമാനത്താവളത്തിനു രണ്ടു കിലോമീറ്റർ അകലെ ഹൈവേയ്ക്കു സമീപം വിമാനം തകർന്നു വീണു തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Latest Articles