ഗാസിയാബാദ്: അറസ്റ്റ് വാറണ്ട് റദ്ദാക്കുന്നതിന് അത്യപൂര്‍വ വ്യവസ്ഥ മൂന്നോട്ടുവച്ച് ഗാസിയാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതി. അഞ്ച് വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിച്ചാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന് കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതിയായ രാജു എന്ന കല്ലുവിന്റെ മുന്നിലാണ് കോടതി ഈ വ്യവസ്ഥവച്ചത്.
നാലുവര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി രാജു കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കല്ലുവിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, ഈ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജു കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ അപേക്ഷ നല്‍കി.
തുടര്‍ന്നാണ് വൃക്ഷത്തൈ നടാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രതി തൈ നട്ടുവെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിന് ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി രാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…