Monday, December 15, 2025

കേരളാ സ്റ്റോറിക്കെതിരെ ഹർജ്ജിയുമായി പോയവർക്ക് ഇന്നും സുപ്രീംകോടതിയിൽ തിരിച്ചടി; ഹർജ്ജി അടിയന്തിരമായി പരിഗണിക്കില്ല; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

ദില്ലി: കേരളത്തിൽ നിന്നുള്ള ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥപറയുന്ന ചിത്രമായ കേരളാ സ്റ്റോറി തടയണമെന്നാവശ്യപ്പെട്ട് ഹർജ്ജിയുമായി പോയവർക്ക് ഇന്നും സുപ്രീംകോടതിയിൽ തിരിച്ചടി. ഇന്നലെയും ഹർജ്ജി കോടതി പരിഗണിച്ചിരുന്നു. സിനിമ വിദ്വേഷ പ്രസം​ഗത്തിന്റെ ഭാ​ഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാൽ വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിർദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വീണ്ടും ഹർജ്ജി പരിഗണിക്കുകയും ജസ്റ്റിസ് കെ എം ജോസഫിന്റെ ബെഞ്ച് എടുത്ത നിലപാടുകൾക്ക് സമാനമായ വിധിപറയുകയുമാണുണ്ടായത്. ഹർജ്ജി അടിയന്തിരമായി പരിഗണിക്കാൻ കഴിയില്ലെന്നും ഉള്ളടക്കത്തിൽ പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. മുസ്ലിം മത തീവ്രവാദ സംഘടനകൾ സിനിമയുടെ പ്രദര്ശനത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തവെയാണ് സുപ്രീംകോടതി വിധി.

Related Articles

Latest Articles