Azadi-ka-Amrit-maholsav-quiz-competition
തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെ നീട്ടി. പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ ചെയ്യാം. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. എന്നാൽ, വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം വെബ്സൈറ്റിനുണ്ടായ തകരാർ ശനിയാഴ്ച ഉച്ചയോടെയാണ് പരിഹരിച്ചത്. ഇതേത്തുടർന്ന് സമയം നീട്ടണമെന്ന്വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 22ന് പ്ലസ് വൺ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വരാന്‍ വൈകിയതാണ് പ്രവേശനം നീളാന്‍ കാരണം.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…