Wednesday, May 15, 2024
spot_img

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി; വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് നടപടി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെ നീട്ടി. പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ ചെയ്യാം. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. എന്നാൽ, വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം വെബ്സൈറ്റിനുണ്ടായ തകരാർ ശനിയാഴ്ച ഉച്ചയോടെയാണ് പരിഹരിച്ചത്. ഇതേത്തുടർന്ന് സമയം നീട്ടണമെന്ന്വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 22ന് പ്ലസ് വൺ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വരാന്‍ വൈകിയതാണ് പ്രവേശനം നീളാന്‍ കാരണം.

Related Articles

Latest Articles