Monday, December 15, 2025

ബസ് സ്റ്റാൻഡിൽ അലക്ഷ്യമായി കറങ്ങിത്തിരിയുന്നത് ചോദ്യം ചെയ്തു ! എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ്‌ടുക്കാരൻ

പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ അലക്ഷ്യമായി കറങ്ങിത്തിരിയുന്നത് ചോദ്യം ചെയ്ത എസ്ഐയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ പരാക്രമണം. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥി എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ജിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.

വിദ്യാർത്ഥിനികളെ സ്ഥിരമായി കമന്റടിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് തുടർന്നാണ് എസ്‌ഐയും ഒരു പോലീസുകാരനും സ്റ്റാൻഡിൽ അന്വേഷണത്തിന് എത്തിയത്. ഈ സമയത്താണ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽപോകാൻ എസ്‌ഐ പറഞ്ഞപ്പോൾ തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ എസ്‌ഐ കുട്ടിയെ കൈയ്യിൽപിടിച്ച് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

ഈ സമയത്താണ് വിദ്യാർത്ഥി പിന്നിൽ നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്ഐയുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് പോലീസുകാരന്റെ സഹായത്തോടെ വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles