Friday, December 12, 2025

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: ആത്മഹത്യാക്കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് പരാമർശം; പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്;അന്വേഷണം പുരോഗമിക്കുന്നു

കാസർഗോഡ്: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ.
കാസർഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനി സുരണ്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. കിടപ്പുമുറിയിലെ അയലിൽ കയർ കെട്ടി തൂങ്ങിയ നിലയിലായിരുന്നു സുരണ്യയുടെ മൃതദേഹം കണ്ടെത്തിയത്.

സുരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ ബസ് കണ്ടക്ടറുടെ പേര് പരാമർശിച്ചിരുന്നു. സുരണ്യയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാൽ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു.

Related Articles

Latest Articles