Featured

സിപിഎം ഞങ്ങളോട് ഇതുചെയ്യുമെന്ന് വിചാരിച്ചില്ല!!! രക്‌തസാക്ഷി സനൂപിന്റെ കുടുംബത്തിന്റെ‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സിപിഎം ഞങ്ങളോട് ഇതുചെയ്യുമെന്ന് വിചാരിച്ചില്ല!!! രക്‌തസാക്ഷി സനൂപിന്റെ കുടുംബത്തിന്റെ‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | CPM

രക്‌തസാക്ഷി സനൂപിന്റെ കുടുംബം സി.പി.എം. വിടുന്നതായി റിപ്പോർട്ട്. സനൂപിന്റെ വലിയമ്മയും ബന്ധുക്കളുമുള്‍പ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാര്‍ട്ടിബന്ധം വിടുന്നതെന്നാണ് വിവരം. സി.പി.എം. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നിലപാടുകളോടുള്ള വിയോജിപ്പാണു കാരണമെന്നു പേരെഴുതി ഒപ്പിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇവർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സിപിഎം ഏരിയാ സമ്മേളനത്തിലേക്കു കടക്കാനിരിക്കെ രക്‌തസാക്ഷി സനൂപിന്റെ കുടുംബം പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതു വലിയ ചര്‍ച്ചകള്‍ക്കിടയാക്കും.

എന്നാൽ സിപിഎം ബന്ധം ഉപേക്ഷിച്ചാലും കമ്മ്യൂണിസ്‌റ്റുകളായി ഇടതുപക്ഷ ആശയത്തോടൊപ്പം ഉണ്ടാകുമെന്ന്‌ അവര്‍ പറഞ്ഞതായും ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സനൂപിന്റെ കുടുംബസഹായ ഫണ്ടെന്ന പേരില്‍ പിരിച്ചെടുത്ത പണം ഇതുവരെ നല്‍കാത്തതും ഒന്നാം രക്‌തസാക്ഷിത്വദിനം കഴിഞ്ഞിട്ടും സനൂപിനു സ്‌മാരകം നിര്‍മിക്കാത്തതുമാണു യഥാര്‍ഥ കാരണങ്ങളെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.

സി.പി.എം. ചൂണ്ടല്‍ പുതുശേരി കോളനി ബ്രാഞ്ച്‌ സെക്രട്ടറിയായിരിക്കെയാണ് സനൂപ് കൊല്ലപ്പെട്ടത്. ഡി.വൈ.എഫ്‌.ഐ. ചൊവ്വന്നൂര്‍ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറി കൂടിയായിരുന്ന സനൂപിനെ (26) കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ നാലിനാണു ചിറ്റിലങ്ങാടുവച്ച്‌ നെഞ്ചില്‍ കുത്തിവീഴ്‌ത്തുകയായിരുന്നു. രക്‌തം വാര്‍ന്നായിരുന്നു മരണം. അച്‌ഛനെയും അമ്മയെയും നേരത്തേ നഷ്‌ടപ്പെട്ട സനൂപ്‌ വലിയമ്മയോടൊപ്പമാണ്‌ പുതുശേരി കോളനിയില്‍ താമസിച്ചിരുന്നത്‌. സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനൂപ്‌ കുടുംബ സഹായ ഫണ്ടെന്ന പേരില്‍ 21 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. വലിയമ്മയ്‌ക്കൊപ്പം സനൂപ്‌ താമസിച്ചിരുന്ന വീടും 5.75 സെന്റ്‌ സ്‌ഥലവും സ്‌മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക്‌ അവകാശപ്പെട്ട വീടും ഭൂമിയും പാര്‍ട്ടിക്കു നല്‍കാന്‍ ആദ്യം സമ്മതിച്ചെങ്കിലും വീട്ടുകാര്‍ പിന്നീടു പിന്മാറി. പിരിച്ചെടുത്ത പണം കൂനംമുച്ചി സര്‍വീസ്‌ സഹകരണ ബാങ്കിലും കുന്നംകുളം അര്‍ബന്‍ സര്‍വീസ്‌ സഹകരണ സംഘത്തിലുമായി പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്‌.

സി.പി.എമ്മിന്റെ ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കെതിരേയാണ്‌ സനൂപിന്റെ കുടുംബാംഗങ്ങളുടെ പരാതികള്‍. സനൂപിനെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക്‌ കടന്നിരുന്നു. ഇതു തടയാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയാതിരുന്നത്‌ വീട്ടുകാരെ വേദനിപ്പിച്ചു. പാര്‍ട്ടി വിടുകയാണെന്നു വീട്ടുകാര്‍ നേരത്തേ ബ്രാഞ്ച്‌ സെക്രട്ടറിയോടു പറഞ്ഞിരുന്നു.
എന്നാല്‍ അനുകൂലവും വിശ്വാസയോഗ്യവുമായ മറുപടിയല്ല നേതാക്കള്‍ നല്‍കിയതെന്നു ബന്ധുക്കള്‍ പറയുന്നു.

അതേസമയം ഇത്തരത്തിൽ പാർട്ടി വിട്ടതാണ് ടിപി ചന്ദ്രശേഖരന്റെ കുടുംബം. ടിപി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിട്ടും ആ കുടുംബത്തോട് കലിയടങ്ങാതെ സിപിഎം ആക്രമിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ ടിപിയുടെ ഭാര്യ രമക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ടിപിയെ അവസാനിപ്പിച്ചെങ്കിലും അദ്ദേഹ്തിന്റെ പോരാട്ടം രമ ഏറ്റെടുത്തതാണ് വൈരാഗ്യത്തിന് കാരണം. ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി സൈബറിടം നിറയുകയാണ് സഖാക്കള്‍. യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു വടകരയില്‍ ഒരു ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്.

Anandhu Ajitha

Recent Posts

അബുദാബിയിൽ വാഹനാപകടം ! സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…

11 hours ago

മഡൂറോയെ കടത്തിക്കൊണ്ടുപോയത് ‘ഒഴുകി നടന്ന കോട്ടയിൽ’; അന്താരാഷ്ട്ര തലക്കെട്ടുകളിൽ താരമായി യുഎസ്എസ് ഇവോ ജിമ

‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…

11 hours ago

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

12 hours ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

12 hours ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

13 hours ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

14 hours ago