Wednesday, May 15, 2024
spot_img

അഫ്​ഗാനിസ്ഥാനില്‍ സിവിലിയന്‍മാര്‍ക്ക് നേരെ താലിബാൻ ആക്രമണം​; 100 പേര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: അഫ്​ഗാനിസ്ഥാനില്‍ സിവിലിയന്‍മാര്‍ക്ക് നേരെ തോക്കുധാരികളുടെ ആക്രമണം. അജ്ഞാതർ നടത്തിയ ആക്രമണത്തില്‍ 100 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്​പിന്‍ ബോള്‍ഡാക്​ ജില്ലയിലാണ്​ ആക്രമണമുണ്ടായത്​.

അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ​ പുറത്തുവിട്ടത്. എന്നാൽ അഫ്​ഗാന്‍ ​ ആഭ്യന്തര മന്ത്രാലയവും ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. താലിബാനാണ്​ ആക്രമണം നടത്തിയതെന്ന്​ അവര്‍ ആരോപിച്ചു. ഭീകരവാദികള്‍ സ്​പിന്‍ ബോള്‍ഡാക്​ ജില്ലയിലെ നിരപരാധികള്‍ക്ക്​ നേരെ ആക്രമണം നടത്തി. വെടിവെപ്പില്‍ 100 പേര്‍ രക്​തസാക്ഷിത്വം വഹിച്ചു. ഇവര്‍ ആളുകളുടെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ ആഭ്യന്തര മന്ത്രാലയം വക്​താവ്​ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles