ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്നാഥ് ഷിൻഡേയുടെ സേനയ്ക്ക് ഒപ്പം യോഗത്തിൽ പങ്കെടുക്കും. അജിത് പവാറും സംഘം എൻഡിഎയിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് 18 ന് നടക്കുന്നത്. പ്രതിപക്ഷ ഐക്യയോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎയും യോഗം ചേരുന്നതെന്നതെന്നതും ശ്രദ്ധേയമാണ്.
അതേ സമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടത്തുന്ന സംസ്ഥാന പര്യടനവും തുടരുകയാണ്. ഛത്തിസ്ഗഢ്, തെലങ്കാനയിലും രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങൾക്കായി കോടികളുടെ വികസനപദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

