നഴ്‌സുമാരുടെ വര്‍ഷങ്ങളാതുള്ള ആവശ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സിംഗ് ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യുണൈറ്റെഡ് നഴ്‌സ് അസോസിയേഷന്‍(യുഎന്‍എ). തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍ ഉതകുന്നതാണിതെന്നും അദേഹം വ്യക്തമാക്കി…
ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന നഴ്‌സിംഗ് ബില്ലിനെ പിന്തുണക്കാനാണ് യുഎന്‍എ തീരുമാനം. സ്വജനപക്ഷ പാതത്തിന്റെയും, അഴിമതിയുടെയും കൂത്തരങ്ങുകളാണ് ഇന്ത്യയിലെ മിക്ക നേഴ്‌സിംഗ് കൗണ്‍സിലുകളും. നഴ്‌സുമാരെ അടിമകളെപ്പോലെയാണ് മിക്ക കൗണ്‍സിലുകളും കാണുന്നത്. 20 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ഐഎന്‍സി, ഒരു നേഴ്‌സ് വേരിഫിക്കേഷനോ, റിന്യൂവലോ, അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനോ വിളിച്ചാല്‍ കാണാം സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകളുടെ ദാര്‍ഷ്ട്യം. പണം പിടുങ്ങാനുള്ള ഏജന്റ്മാരെപ്പോലെയാണ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം.ഇതിനെല്ലാം അന്ത്യം കുറിക്കാന്‍ സംവിധാനം ആവശ്യമാണ്.
ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍ ഉതകുന്നതാണിത്. ചില ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് നടത്തിയാകണം കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതതില്‍ പ്രധാനം.ജനാധിപത്യപരമായി കേരളാ നേഴ്‌സിംഗ് കൗണ്‍സിലിലേക്ക് ജയിച്ച യുഎന്‍എയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…