India

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്ട്രയിൽ; 76,000 കോടിയുടെ തുറമുഖ പദ്ധതിയ്ക്ക് തറക്കല്ലിടും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിൽ. വധവൻ തുറമുഖ പദ്ധതിയ്ക്ക് തറക്കല്ലിടും. ഇതിനുമുന്നോടിയായി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024-നെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം രാവിലെ മുംബൈയിൽ നിന്നും മോദിയുടെ സന്ദർശനം ആരംഭിക്കും. രാവിലെ 11 മണിയോടെയാണ് തുറമുഖത്തിന് പ്രധാനമന്ത്രി തറക്കല്ലിടുക. 76,000 കോടി രൂപയുടെ പദ്ധതിയാണ് ഇത്. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖമാണ് ഇവിടെ നിർമ്മിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വധവൻ തുറമുഖം ആഗോള തുറമുഖ വ്യാപാര കേന്ദ്രമായി മാറുമെന്നാണ് സൂചന. തുറമുഖത്തിന്റെ തറക്കല്ലിടൽ കർമ്മത്തിന് പിന്നാലെ 218 ഫിഷറീസ് പദ്ധതിയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. 1560 കോടി രൂപയുടെ പദ്ധതികളാണ് ഇത്. തീരമേഖലയിലെ സൗകര്യവികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി മത്സ്യബന്ധന മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽഅവസരങ്ങളും സൃഷ്ടിക്കപ്പെടും.

ഇതിന് ശേഷം പ്രധാനമന്ത്രി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലേക്ക് പോകും. ഇവിടെയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നടക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി പരിപാടിയിൽ സംസാരിക്കും. പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയും നാഷണൾ പേയ്‌മെന്റ്ക് കോർപറേഷൻ ഓഫ് ഇന്ത്യയും ഫിൻടെക് കൺവെർജൻസ് കൗൺസിലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

4 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

4 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

4 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

4 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

4 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

4 hours ago