PMKSNY
ദില്ലി: പുതുവർഷത്തിലെ ആദ്യദിനം രാജ്യത്തെ അന്നദാതാക്കൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം കിസാൻ സമ്മാൻ നിധിയുടെ (PMKSNY) അടുത്ത ഗഡു വിതരണം ചെയ്യുന്നത് അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിലെ വരികളാണിത്. പദ്ധതിയുടെ ഗുണഭോക്താക്കളായ രാജ്യത്തെ 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപയാണ് കൈമാറുക. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് പിഎം-കിസാൻ പദ്ധതിയിലൂടെ നൽകുന്നത്. 2000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുക.
അതേസമയം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി സംവദിക്കുകയും ചെയ്യും. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. കർഷകരെ ശാക്തീകരിക്കുന്നതിനും അവർക്ക് കൈത്താങ്ങാകുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധിയുടെ പത്താം ഗഡുവിന്റെ വിതരണം നിർവ്വഹിക്കുക.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…