India

‘പ്രധാനമന്ത്രി ‘ചന്ദ്രയാൻ’ വിക്ഷേപിച്ചു, സോണിയ ‘രാഹുൽയാൻ’ വിക്ഷേപിക്കാൻ ശ്രമിക്കുന്നു’; മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ആ​ഗ്ര​ഹം; ആഞ്ഞടിച്ച്അമിത് ഷാ

മുംബൈ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാരിന് ‘ചന്ദ്രയാൻ’ വിക്ഷേപിക്കാൻ സാധിച്ചു. എന്നാൽ ഇപ്പോൾ സോണിയ ​ഗാന്ധി ‘രാഹുൽയാൻ’ വിക്ഷേപിക്കാൻ ശ്രമിക്കുകയാണെന്ന് അമിത് ഷാ പരിഹസിച്ചു. തങ്ങളുടെ മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ
ആ​ഗ്ര​ഹമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‌‌‘തങ്ങളുടെ മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ആ​ഗ്ര​ഹം. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് സോണിയ ആ​ഗ്രഹിക്കുന്നു. അതുപോലെ, തന്റെ മകനെ മുഖ്യമന്ത്രിയാക്കാനുള്ള പദ്ധതിയിലാണ് ഉദ്ധവ്. ശരത് പവാറിനും തന്റെ മകൾ മുഖ്യമന്ത്രിയാകണം എന്നതാണ് ആലോചന. ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനുള്ള ചിന്തയിലാണ് എംകെ സ്റ്റാലിൻ. വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിന് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണം. യുവാക്കളുടെ മികച്ച ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുക’എന്ന് അമിത് ഷാ പറഞ്ഞു.

Anandhu Ajitha

Recent Posts

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

4 minutes ago

ഐശ്വര്യം ചോര്‍ന്നുപോകുന്ന അഞ്ച് വഴികള്‍ | SHUBHADINAM

വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…

8 minutes ago

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

12 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

13 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

13 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

15 hours ago