Sunday, December 21, 2025

ഇലോൺ മസ്‌കിന് തൊട്ടു താഴെ പ്രധാനമന്ത്രി; ട്വിറ്ററിൽ ലോകത്ത് ഏറ്റവും കുടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒൻപതാംസ്ഥാനത്ത്

ദില്ലി: ട്വിറ്ററിലെ മുൻനിര അക്കൗണ്ടുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒമ്പതാം സ്ഥാനത്ത്. ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയർഹോൾഡറായ ഇലോൺ മസ്‌ക് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കിട്ട പട്ടികയിലാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ഈ പ്ലാറ്റ്‌ഫോമിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ടുകൾ ഉൾപ്പെടുന്നു. 81 ദശലക്ഷം ഫോളോവേഴ്സുള്ള മസ്‌കിന് ശേഷം 77.1 ദശലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 9-ാം സ്ഥാനത്താണ്.131.4 ദശലക്ഷം ഫോളോവേഴ്സുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഒന്നാം സ്ഥാനത്താണ്.
ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 അക്കൗണ്ടുകളുടെ ഒരു ലിസ്റ്റാണ് ട്വീറ്റ് ചെയ്തത്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏകദേശം 3 ബില്യൺ ഡോളറിന് 9.2% ഓഹരി ഇലോൺമസ്‌ക് കൈക്കലാക്കിയിരുന്നു.

Related Articles

Latest Articles