അഹമ്മദാബാദ്: വിവരസാങ്കേതികവിദ്യയിലെ നേട്ടങ്ങള്‍ക്ക് സമാനമായ വിധത്തില്‍ ബഹിരാകാശമേഖലയിലും ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിര രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹിരാകാശ മേഖലയില്‍ സ്വകാര്യനിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദസര്‍ക്കാര്‍ ഗുജറാത്തില്‍ സ്ഥാപിച്ചതാണ് ഇന്‍-സ്‌പേസ്.
നേരത്തെ സ്വകാര്യകമ്പനികള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശമേഖലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തി സ്വകാര്യ കമ്പനികള്‍ക്കും അവസരമൊരുക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ ആശയങ്ങള്‍ക്ക് വിജയികളെ മാത്രമേ സൃഷ്ടിക്കാന്‍ സാധിക്കൂ. നയങ്ങള്‍ പരിഷ്‌കരിച്ചതിലൂടെ ബഹിരാകാശമേഖലയില്‍ നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശമേഖലയില്‍ ജേതാക്കളെ സൃഷ്ടിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് എല്ലാ വിധ പിന്തുണയും ഇന്‍-സ്‌പേസ് നല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യയുടെ ബഹിരാകാശവ്യവസായത്തില്‍ വിപ്‌ളവമുണ്ടാക്കാന്‍ ഇന്‍-സ്‌പേസിന് പ്രാപ്തിയുണ്ടെന്നും മോദി വ്യക്തമാക്കി. ബഹിരാകാശത്തിനും കുതിപ്പിനും ബഹിരാകാശവ്യവസായത്തിലെ മികച്ച നേട്ടങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇന്‍-സ്‌പേസ് മോദി പറഞ്ഞു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…