Monday, April 29, 2024
spot_img

ഇന്ത്യ ബഹിരാകാശമേഖലയിലും ആഗോളതലത്തിലും മുന്‍നിര രാജ്യമാകുമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: വിവരസാങ്കേതികവിദ്യയിലെ നേട്ടങ്ങള്‍ക്ക് സമാനമായ വിധത്തില്‍ ബഹിരാകാശമേഖലയിലും ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിര രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹിരാകാശ മേഖലയില്‍ സ്വകാര്യനിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദസര്‍ക്കാര്‍ ഗുജറാത്തില്‍ സ്ഥാപിച്ചതാണ് ഇന്‍-സ്‌പേസ്.

നേരത്തെ സ്വകാര്യകമ്പനികള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശമേഖലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തി സ്വകാര്യ കമ്പനികള്‍ക്കും അവസരമൊരുക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ ആശയങ്ങള്‍ക്ക് വിജയികളെ മാത്രമേ സൃഷ്ടിക്കാന്‍ സാധിക്കൂ. നയങ്ങള്‍ പരിഷ്‌കരിച്ചതിലൂടെ ബഹിരാകാശമേഖലയില്‍ നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശമേഖലയില്‍ ജേതാക്കളെ സൃഷ്ടിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് എല്ലാ വിധ പിന്തുണയും ഇന്‍-സ്‌പേസ് നല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യയുടെ ബഹിരാകാശവ്യവസായത്തില്‍ വിപ്‌ളവമുണ്ടാക്കാന്‍ ഇന്‍-സ്‌പേസിന് പ്രാപ്തിയുണ്ടെന്നും മോദി വ്യക്തമാക്കി. ബഹിരാകാശത്തിനും കുതിപ്പിനും ബഹിരാകാശവ്യവസായത്തിലെ മികച്ച നേട്ടങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇന്‍-സ്‌പേസ് മോദി പറഞ്ഞു.

Related Articles

Latest Articles