Sunday, December 21, 2025

ശിവാജി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം കുട്ടികളോടൊപ്പം മെട്രോ യാത്രയും; വീഡിയോ കാണാം

പൂനെ: പൂനെ മുനിസിപ്പൽ കോർപറേഷൻ അങ്കണത്തിൽ നിർമ്മിച്ച 9.5 അടി ഉയരമുള്ള 1850 കിലോ ഗ്രാം ലോഹം കൊണ്ട് നിർമ്മിച്ച ശിവാജി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി അജിത് പവാർ, മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, പൂനെ മേയർ മുരളീധർ മൊഹോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം, 32.2 കിലോമീറ്റർ ദൈർഘ്യമുള്ള പൂനെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൈർഘ്യം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. മൊത്തം 11,400 കോടിയിലധികം രൂപ ചെലവിലാണ് പൂനെ നഗരത്തിന്റെ അടിസ്ഥാനവികസനത്തിന് ഊർജ്ജം പകരുന്ന മെട്രോറെയിൽ പദ്ധതി. തുടർന്നദ്ദേഹം ആനന്ദ്‌നഗർ മെട്രോ സ്‌റ്റേഷനിലേക്ക് കുട്ടികളുമായി ഒരു മെട്രോ യാത്രയും നടത്തി.

മുള-മുത നദി പദ്ധതികളുടെ പുനരുജ്ജീവനത്തിന്റെയും മലിനീകരണ നിയന്ത്രണത്തിന്റെയും തറക്കല്ലിടൽ പൂനെയിലെ ബലേവാഡിയിൽ നിർമിച്ച ആർകെ ലക്ഷ്മൺ ആർട്ട് ഗാലറിയുടെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം എന്നിവയും ഇന്നത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നിർവ്വഹിക്കും.

Related Articles

Latest Articles