ദില്ലി: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടിനെക്കുറിച്ചുള്ള വാഗ്ദാനം സൈനികരെ കൊലമരത്തിലേക്കയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.
ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാന്‍ സൈനികര്‍ക്ക് സാധ്യമാവൂ. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണ്, നീക്കം ചെയ്യുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും മോദി പറഞ്ഞു. താനൊരിക്കലും നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.നിയമം ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിന് ശേഷം മാത്രമേ ഭേദഗതിയ്ക്ക് തന്റെ സര്‍ക്കാര്‍ ഒരുങ്ങുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീര്‍ പോലെയുള്ള സംസ്ഥാനത്ത് സൈനിക നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് മോദി ഊന്നിപ്പറഞ്ഞു . അരുണാചല്‍ പ്രദേശിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് എന്‍ഡിഎ സര്‍ക്കാരാണെന്ന് മോദി ഓര്‍മിപ്പിച്ചു. പക്ഷെ മാറ്റം വരുത്തുന്നതിന് മുൻപ് ആ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…