PM Modi On Sree Narayana Guru Jayanti
ദില്ലി: ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ഈ ദിനത്തിൽ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം ഗുരുവിനെ അനുസ്മരിച്ചത്. പഠനം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ ഗുരു നൽകിയ ഊന്നൽ ഇന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ :
”ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. പഠനം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ അദ്ദേഹം ഊന്നൽ നൽകുന്നത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനായി യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി” എന്നാണ് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചത്.
അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ശ്രീനാരായണ ഗുരുവിന്റെ ജന്മ വാർഷിക ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. പതിവ് പ്രാർത്ഥനകളും പൂജകളും വർക്കല ശിവഗിരിയിൽ രാവിലെ നടന്നു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…