Friday, May 17, 2024
spot_img

“ഗുരുദേവന്റെ പ്രവർത്തനങ്ങൾ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു”; ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ഈ ദിനത്തിൽ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം ഗുരുവിനെ അനുസ്മരിച്ചത്. പഠനം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ ഗുരു നൽകിയ ഊന്നൽ ഇന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ :

”ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. പഠനം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ അദ്ദേഹം ഊന്നൽ നൽകുന്നത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനായി യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി” എന്നാണ് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചത്.

അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ശ്രീനാരായണ ഗുരുവിന്റെ ജന്മ വാർഷിക ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. പതിവ് പ്രാർത്ഥനകളും പൂജകളും വർക്കല ശിവഗിരിയിൽ രാവിലെ നടന്നു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles