Kerala

മാദ്ധ്യമങ്ങളെ പോലും പ്രവേശിപ്പിക്കാതെ വയനാട്ടിൽ പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ; മാവോയിസ്റ്റ് മേഖലയായതിനാൽ വ്യോമനിരീക്ഷണം മതിയെന്ന് കർശന നിർദ്ദേശം നൽകിയത് എസ് പി ജി; പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം തുടരുന്നു

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി ദുരന്ത മേഖലയിൽ സമാനതകളില്ലാത്ത സുരക്ഷയൊരുക്കി എസ് പി ജി. ദുരന്തമേഖലകൾ അദ്ദേഹം റോഡ് മാർഗ്ഗമെത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ ദുരന്ത മേഖലയിലെ മലനിരകളിലേക്ക് പ്രധാനമന്ത്രി നടന്നുപോകുന്ന അവസ്ഥ ഒരിക്കലുമുണ്ടാകരുത് എന്ന കർശന നിർദ്ദേശം എസ് പി ജി നൽകിയിരുന്നു. തുടർന്നാണ് ദുരന്ത മേഖലകളിൽ വ്യോമ നിരീക്ഷണം മതിയെന്ന തീരുമാനം വന്നത്. എന്നാൽ വെള്ളാർമല സ്‌കൂളും ബെയ്‌ലി പാലവും അദ്ദേഹത്തിന്റെ സന്ദർശന പരിപാടിയിലുണ്ട്. സന്ദർശന മേഖലകളിൽ മാദ്ധ്യമങ്ങൾക്ക് പോലും പ്രവേശനമില്ല. എസ് പി ജി ക്ക് പുറമെ 12 എസ് പി മാരുടെ നേതൃത്വത്തിൽ 2000 ത്തിലധികം പോലീസുകാരാണ് സുരക്ഷയൊരുക്കുന്നത്.

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ തന്നെ ഗതാഗത നിയന്ത്രണമുണ്ട്. കൽപ്പറ്റ, മേപ്പാടി, ചൂരൽമല മേഖലകളിലെല്ലാം കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. ഇവിടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലും, പരിക്കേറ്റവരെ കാണുന്ന ആശുപത്രിയിലും അവലോകന യോഗം നടക്കുന്ന കളക്ടറേറ്റും കനത്ത സുരക്ഷാ വലയത്തിലാണ്.

ഇന്ന് രാവിലെ 10. 53 നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തോടൊപ്പം കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുമുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം വ്യോമസേനാ ഹെലികോപ്റ്ററിൽ അദ്ദേഹം കൽപ്പറ്റയ്ക്ക് പോയി. മുഖ്യമന്ത്രിയും ഗവർണറും സംസ്ഥാന ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ അനുഗമിച്ചു. വ്യോമ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ഇപ്പോൾ ബെയ്‌ലി പാലവും ചൂരൽമലയിലെ വിവിധ മേഖലകളും സന്ദർശിക്കുകയാണ്.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

2 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

3 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

3 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

4 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

5 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

6 hours ago