റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ച മുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും.
സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് മോദി സൗദിയിലെത്തുന്നത്. ഇന്ത്യയില്‍നിന്ന് നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ നേരത്തേ സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. സൗദിപങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ എണ്ണശുദ്ധീകരണശാല നിര്‍മിക്കുന്നുണ്ട്.
ഇതിന്റെ ഔപചാരികാനുമതിക്കും തുടര്‍നടപടികള്‍ക്കും മോദിയുടെ സന്ദര്‍ശനവേളയില്‍ അന്തിമരൂപമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ സൗദിയില്‍ തുടങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച കരാര്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാര്‍ഡിന്റെ പ്രകാശനവും നരേന്ദ്ര മോദി നിര്‍വഹിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും. നിക്ഷേപകസംഗമം വ്യാഴാഴ്ച സമാപിക്കും.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…