ഗുരുവായൂര്‍: ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ഭാഗമായി നാളെ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പടിഞ്ഞാറേ നടയില്‍ പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവുമെങ്കിലും രാവിലെ ഏഴ് മണി മുതല്‍ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തിലുണ്ടാവുക. അതുകൊണ്ട് തന്നെ
രാവിലെ എട്ട് മണിയോടെ സ്ഥലത്ത് പൊലീസ് വിന്യാസത്തോടൊപ്പം ഗതാഗത നിയന്ത്രണവുമുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെയും, ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യാമെന്നും പൊലീസ് അറിയിച്ചു.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…