Sunday, December 14, 2025

ഭൂട്ടാനിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് മോദി: ‘യുവാക്കളുടെ സ്വപ്‌നം പോലെ ഇന്ത്യ ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു’

തിംഫു: “ഇന്ത്യ വിവിധ മേഖലകളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് “പ്രധാനമന്ത്രി നരേന്ദ്രമോദി.ഭൂട്ടാൻ റോയൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഇന്ത്യ മുൻപത്തേക്കാളും വേഗത്തിൽ ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നവും അഭിലാഷവുമാണ് രാജ്യത്ത് തന്‍റെ സർക്കാർ കൊണ്ടു വരുന്ന മാറ്റങ്ങളെന്ന്” പ്രധാനമന്ത്രി മോദി പറഞ്ഞു.

“അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ വേഗത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായി വർധിച്ചു.യുവ മനസ്സുകൾ എല്ലാ വെല്ലുവിളികളും നൂതന മാർഗങ്ങളിലൂടെ മറികടക്കുകയാണെന്നും” പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയുടേതാണ്. അത് 500 ദശലക്ഷം ഇന്ത്യക്കാർക്ക് ആരോഗ്യം ഉറപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റാ കണക്ടിവിറ്റിയും ഇന്ത്യയ്ക്കുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റം ഇന്ത്യയിലാണ്. ഇത് തീർച്ചയായും പുതിയ ഇന്ത്യയെ കണ്ടെത്തുന്നതിനുളള മികച്ച സമയമാണ്. വിവിധ മേഖലകളിൽ നടക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ സുഹൃത്തും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ഷെറിംഗ് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ പോസ്റ്റിൽ അദ്ദേഹം എന്റെ പുസ്തകമായ ‘എക്സാം വാരിയേഴ്‌സി’നെക്കുറിച്ച് പരാമർശിച്ചു, സമ്മർദ്ദമില്ലാതെ പരീക്ഷകളെ എങ്ങനെ നേരിടാമെന്ന് യുവാക്കളെ ഉപദേശിക്കാൻ ഞാൻ എഴുതിയ പുസ്തകമാണിതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

‘എക്സാം വാരിയേഴ്‌സി’ൽ ഞാൻ എഴുതിയതിൽ ഭൂരിഭാഗവും ബുദ്ധന്‍റെ അധ്യാപന രീതിയെ സ്വാധീനിക്കുന്നു. ഭയത്തെ മറികടന്ന് ഐക്യത്തോടെ ജീവിക്കണമെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു.

Related Articles

Latest Articles